കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. 1948 ല്‍ കുന്നംകുളം നഗരസഭ രൂപീകരിക്കപ്പെട്ടു. 6.96 ച.കി.മീ ആയിരുന്നു അന്നത്തെ വിസ്തീണ്ണം. 2000-ല്‍ സമീപത്തുള്ള ആല്ത്താറ്റ് ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും ചൊവ്വന്നൂര്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്തുകള്‍ ഭാഗികമായും കുന്നംകുളം നഗരസഭയോട് ചേര്‍ത്തു. ഇതോടെ നഗരസഭയുടെ വിസ്തീര്‍ണ്ണം 34.18 ച.കി.മീ ആയി ഉയര്‍ന്നു. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉത്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്. തൃശ്ശൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്റര്‍ അകലെയാണ് കുന്നംകുളം.