ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള് യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.
വില്ലേജ് : പടിഞ്ഞാറേ ചാലക്കുടി
താലൂക്ക് : തലപ്പിള്ളി
അസംബ്ലി മണ്ഡലം : കുന്നംകുളം
പാര്‍ലമെന്റ് മണ്ഡലം : ഒറ്റപ്പാലം
പ്രാക് ചരിത്രം
ഈ പ്രദേശം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ മഹോദയ പട്ടണത്തിന്റെ ഭാഗമാണെന്ന് പറയുന്നു. യൂറോപ്യന്‍ സഞ്ചാരിയായ ബുക്കാനന് കണ്ടതും കുന്നംകുളങ്ങര തന്നെ എന്നു പറയുന്നു. ഗുഹാവാസ കാലത്തോളം ഈ പട്ടണത്തിന്റെ ചരിത്രം പിന്നോട്ടു പോകുന്നുണ്ട്.
സ്ഥലനാമോല്പത്തി
കുന്നുകളും കുളങ്ങളും നിറഞ്ഞ നാടിന് കുന്നംകുളം എന്ന് പേരുവന്നു എന്ന് പറയപ്പെടുന്നു.