വില്ലേജ് : പടിഞ്ഞാറേ ചാലക്കുടി
താലൂക്ക് : തലപ്പിള്ളി
അസംബ്ലി മണ്ഡലം : കുന്നംകുളം
പാര്‍ലമെന്റ് മണ്ഡലം : ഒറ്റപ്പാലം
അതിരുകള്‍
കിഴക്ക് : ചൊവ്വന്നൂര്‍ പഞ്ചായത്ത്, പടിഞ്ഞാറ് : പോര്‍ക്കുളം പഞ്ചായത്ത്, തെക്ക് : ചൊവ്വന്നൂര്‍ പഞ്ചായത്ത്, വടക്ക് : പോര്‍ക്കുളം, ചൊവ്വന്നൂര്‍ പഞ്ചായത്തുകള്‍
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് കുന്നംകുളം നഗരത്തെ നാലു മേഖലകളായി തരംതിരിക്കാം. ഉയര്‍ന്ന കുന്നിന്‍പുറങ്ങള്‍ , ചെരിവുകള്‍ , സമതലം, നിലങ്ങള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്.
ആരാധനാലയങ്ങള്‍ / തീര്‍ഥാടന കേന്ദ്രങ്ങള്‍
സെന്റ് മേരീസ് വലിയപള്ളി, സെന്റ് ലാസറസ് പള്ളി, സെന്റ് തോമസ് പള്ളി തുടങ്ങിയവയാണ് പ്രധാന ക്രിസ്തീയ ആരാധനാലയങ്ങള്‍ . കക്കാട് ഗണപതി ക്ഷേത്രം, അഞ്ഞൂറില്പരം വര്‍ഷം പഴക്കമുള്ള മക്കാലിക്കാവ് മഹാകാളി ക്ഷേത്രം, തലക്കോട്ടുകര ശിവക്ഷേത്രം, നൂറ്റെട്ടു ദുര്ഗ്ഗാക്ഷേത്രങ്ങളില്പ്പെട്ട കീഴൂര്‍ കാര്‍ത്ത്യായനീ ക്ഷേത്രം, ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവ ആരാധനാലയങ്ങള്‍